ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടും ദേവസ്വം ബോർഡ് നിയമനങ്ങളിലുമുള്ള ഹൈക്കോടതിയുടെ ഇടപെടലുകളിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ദേവസ്വം മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തത് സർക്കാരിന്റെ നിസ്സഹായാവസ്ഥ വർധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേവസ്വം ബോർഡിലെ നിയമനങ്ങളുടെ കാര്യത്തിൽ സർക്കാരിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം ഉണ്ടായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “തെറ്റുണ്ടെങ്കിൽ കോടതിയ്ക്ക് ചൂണ്ടിക്കാട്ടാമെന്നും കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും” അദ്ദേഹം വ്യക്തമാക്കി.
നിയമസംവിധാനങ്ങളോട് യാതൊരുവിധത്തിലുള്ള ധിക്കാരമോ ബഹുമാനക്കുറവോ സർക്കാരിനില്ലെന്നും എന്നാൽ ഭരണപരമായ കാര്യങ്ങളിൽ സർക്കാർ സ്വയം തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

