കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ, പാർട്ടി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്ത്. കേരളത്തിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയായതിൽ അമിതമായ ആത്മവിശ്വാസം വലിയൊരു ഘടകമായി മാറിയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
പാർട്ടിയുടെ സംഘടനാ റിപ്പോർട്ടിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇടതുപക്ഷ നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചതും ജനങ്ങൾക്കിടയിൽ അതൃപ്തി പടർത്തി.
നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതികൾക്ക് വിരുദ്ധമാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. അധികാരത്തുടർച്ചയുണ്ടാകുമെന്ന അമിത പ്രതീക്ഷയും, എങ്ങനെയെങ്കിലും ജയിക്കാമെന്ന മനോഭാവവും പാർട്ടിയെ വലിയ തോൽവിയിലേക്ക് നയിച്ചു.
തുടർച്ചയായി പത്തുവർഷം ഭരണം കയ്യാളിയത് സംഘടനാ സംവിധാനത്തിന്റെ കരുത്തിൽ വിള്ളലുകൾ വീഴ്ത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധികാരത്തോടുള്ള അമിതമായ ആസക്തി പാർട്ടിക്ക് ഉള്ളിൽ തന്നെ വിമത സ്വരങ്ങൾ വർധിക്കാൻ കാരണമായെന്നും, അടിയന്തരമായി പ്രവർത്തന ശൈലിയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും കേന്ദ്ര നേതൃത്വം നിർദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

