ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു (54) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം രോഗബാധിതനായിരുന്നു. മുരാരി ബാബു ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായിരുന്നു.
ഈ കേസിൽ അദ്ദേഹം അറസ്റ്റിലാവുകയും, തുടർന്ന് 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ശ്രദ്ധേയമായിരുന്നു.
1994-ൽ പോലീസ് സേനയിൽ ചേർന്ന അദ്ദേഹം കണ്ണൂരിൽ കോൺസ്റ്റബിളായി പരിശീലനം ആരംഭിച്ചെങ്കിലും അത് പൂർത്തിയാക്കിയില്ല. പിന്നീട് 1997-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി ഇദ്ദേഹത്തിന് സ്ഥിര നിയമനം ലഭിക്കുകയായിരുന്നു.

