പ്രശസ്ത താരം രേണു സുധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഫിറോസ് കെഎച്ച്ഡിഇസി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ലഭിച്ച ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം അസുഖം സാരമായ നിലയിലാണെന്നും, വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിവുണ്ടായിട്ടും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, വേദനകളും ഭയവും ഉള്ളിലൊതുക്കി ജീവിതത്തോട് പോരാടുകയാണ് രേണു.
ഈ ഘട്ടത്തിൽ രേണുവിനെതിരെ ഉയരുന്ന പരിഹാസങ്ങളും നെഗറ്റീവ് കമന്റുകളും ഒഴിവാക്കണമെന്ന് ഫിറോസ് അഭ്യർത്ഥിച്ചു. ഫിറോസ് കെഎച്ച്ഡിഇസിയുടെ വാക്കുകൾ ഇപ്രകാരമാണ്:
“രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്.
അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ.” അദ്ദേഹം തുടർന്നു: “ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർത്ഥനയുണ്ട്.
ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല.
അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ.” തന്റെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഫിറോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്.
അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.” സഹാനുഭൂതിയോടെ പെരുമാറാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം.
പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം.
പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥന നടത്തൂ.
ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ.
ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

