ചെറിയ ഇ-റീഡർ ശ്രേണിയിൽ പുതിയൊരു വിപ്ലവവുമായി എക്സ്റ്റീങ്ക് തങ്ങളുടെ പുതിയ ഉൽപ്പന്നമായ എക്സ്റ്റീങ്ക് എസ്4 ഔദ്യോഗികമായി അവതരിപ്പിച്ചു. വലിപ്പത്തിൽ ചെറുതാണെങ്കിലും ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു എന്നതാണ് ഈ പുതിയ ഇ-റീഡറിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുൻകാലങ്ങളിൽ പുറത്തിറങ്ങിയ ചെറിയ ഇ-റീഡറുകളിൽ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു ഉപയോഗിച്ചിരുന്നത്. വളരെ കോംപാക്റ്റ് ആയ ഡിസൈൻ കാരണം യാത്രകളിലും മറ്റും പോക്കറ്റിൽ എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുമെന്നതാണ് ഇത്തരം ഡിവൈസുകളുടെ പ്രധാന ആകർഷണം.
എന്നാൽ പഴയ മോഡലുകളിൽ ആൻഡ്രോയിഡ് പിന്തുണ ഇല്ലാതിരുന്നതിനാൽ ആമസോൺ കിൻഡിൽ പോലുള്ള ജനപ്രിയ ആപ്പുകൾ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഉപയോക്താക്കൾക്ക് സ്വന്തം ശേഖരത്തിലുള്ള ഇ-ബുക്കുകൾ സൈഡ്ലോഡ് ചെയ്യേണ്ടി വന്നിരുന്നു.
ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കുറഞ്ഞ ഹാർഡ്വേർ സ്പേസിൽ ആൻഡ്രോയിഡ് പ്രവർത്തിപ്പിക്കുകയെന്ന വെല്ലുവിളിയെ മറികടക്കാൻ ആൻഡ്രോയിഡ് 11 ഒഎസാണ് കമ്പനി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂടുതൽ ഹാർഡ്വേർ ആവശ്യകതയുള്ള ആധുനിക ആൻഡ്രോയിഡ് പതിപ്പുകളെ അപേക്ഷിച്ച് ഇതിന് ശേഷി കുറവുമതി. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.
മുത്തിറങ്ങിയ എക്സ്റ്റീങ്ക് എക്സ്4 പ്രോ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ മികച്ച പ്രകടനമാണ് നൽകുക. കൂടാതെ, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന ഫ്രണ്ട് ലൈറ്റോടുകൂടിയ 4.3 ഇഞ്ച് ഇ-ഇങ്ക് ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് ഇതിലുള്ളത്.
ബട്ടൺ കൺട്രോളുകൾ, മാഗ്സേഫ് മാഗ്നറ്റുകൾ, യുഎസ്ബി-സി പോർട്ട്, 1,400 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഈ ഉപകരണം ലഭ്യമാക്കിയിട്ടുള്ളത്.
വരും മാസങ്ങളിൽ ഇത് അന്താരാഷ്ട്ര വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ ഇതിന്റെ വില ഏകദേശം 50 ഡോളറിന് തുല്യമാണ്.
ആഗോള വിപണിയിലെ വില വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

