ലോകത്തിലെ ആദ്യ ട്രില്യനയർ (ലക്ഷംകോടി സമ്പന്നൻ) എന്ന ചരിത്രനേട്ടത്തിലേക്ക് എടുത്തുചാടിയിരിക്കുകയാണ് സ്പേസ്എക്സ്, ടെസ്ല എന്നീ കമ്പനികളുടെ സ്ഥാപകനായ ഇലോൺ മസ്ക്. യുഎസ് വിപണിയിൽ ഇന്നലെ നടന്ന സ്പേസ്എക്സ് ഐപിഒ വഴി രണ്ടുലക്ഷം കോടിയിലധികം രൂപ സമാഹരിക്കാനായതോടെയാണ് മസ്കിന്റെ ആസ്തി മൂല്യം 1,05,000 കോടി കടന്നത്.
ഈ ഐപിഒ നടപടികൾക്കെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഓഹരികൾക്ക് അമിതവില നിശ്ചയിച്ചു എന്നതാണ് പ്രധാന ആരോപണം.
കൂടാതെ, പൊതുവിപണിയിൽ ഓഹരികൾ വിറ്റഴിച്ചെങ്കിലും കമ്പനിയുടെ യഥാർഥ നിയന്ത്രണം മസ്കിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും കൈകളിൽ തന്നെ നിലനിർത്തുന്ന രീതിയിലാണ് ഐപിഒ ക്രമീകരിച്ചിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. മസ്ക് എന്ന വിസ്മയം പ്രശസ്ത എഴുത്തുകാരൻ വാൾട്ടർ ഐസക്സൻ തന്റെ ജീവചരിത്രഗ്രന്ഥത്തിൽ ഇലോൺ മസ്കിനെ വിശേഷിപ്പിക്കുന്നത് “വിഡിയോ ഗെയിമിലേതുപോലെ ജീവിക്കുന്ന ഒരാൾ” എന്നാണ്.
മധ്യവർത്തി കുടുംബത്തിൽ ജനിച്ചു വളർന്ന്, കഠിനാധ്വാനത്തിലൂടെ ആഗോള ടെക് ഭീമനായി മാറിയ മസ്ക് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്. 1971 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് മസ്കിന്റെ ജനനം.
ബാല്യകാലത്ത് പകൽ സ്വപ്നങ്ങളിൽ മുഴുകിയ സ്വഭാവം സ്കൂളിൽ പലപ്പോഴും അദ്ദേഹത്തെ പരിഹാസങ്ങൾക്ക് പാത്രമാക്കിയിരുന്നു. അമേരിക്കൻ സ്വപ്നത്തിന്റെ സാക്ഷാത്കാരം തന്റെ 18-ാം വയസ്സിൽ, അഥവാ 1989-ൽ നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി മസ്ക് കാനഡയിലേക്ക് പഠനത്തിനായി യാത്ര തിരിച്ചു.
പിന്നീട് 1992-ൽ തന്റെ ലക്ഷ്യസ്ഥാനമായ യുഎസിൽ എത്തിയ അദ്ദേഹം പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. അക്കാലത്ത് പ്രതിദിനം ഒരു ഡോളർ മാത്രം ചെലവഴിച്ച് ഓറഞ്ച് മാത്രം കഴിച്ച് അദ്ദേഹം നടത്തിയ അതിജീവന പോരാട്ടങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
തുടർന്ന് സ്റ്റാൻഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേർന്നുവെങ്കിലും, ഇന്റർനെറ്റ് വിപ്ലവം ലോകത്തെ കീഴടക്കി തുടങ്ങിയതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1995-ൽ തന്റെ ആദ്യ സംരംഭമായ ‘സിപ്2 കോർപറേഷൻ’ അദ്ദേഹം ആരംഭിച്ചു.
തുടർന്ന് ആരംഭിച്ച ‘എക്സ്.കോം’ എന്ന കമ്പനി പിന്നീട് ‘പേയ്പാൽ’ എന്ന പേരിൽ ആഗോളപ്രശസ്തി നേടി. 2002-ൽ ‘ഇബേ’ ഈ കമ്പനിയെ ഏറ്റെടുത്തു.
ഇതോടെ വ്യവസായ രംഗത്ത് മസ്ക് കൂടുതൽ കരുത്തനായി. 2008-ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്പേസ് എക്സിനെ തിരഞ്ഞെടുത്തത് മസ്കിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലെ നിർണായക വഴിത്തിരിവായി.
നിലവിൽ ടെസ്ല, ഹൈപ്പർ ലൂപ്പ്, ന്യൂറലിങ്ക്, ബോറിങ് തുടങ്ങി നിരവധി കമ്പനികളുടെ ഉടമസ്ഥത അദ്ദേഹം വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

