ഭർത്താവിനെ കാണാൻ ദിവസങ്ങളെണ്ണി കാത്തിരുന്നു, ഒടുവിൽ മരണത്തിലേക്ക് യാത്രയായി; മരിച്ചവരിൽ നവവധുവും
അഹമ്മദാബാദ്∙ വിമാനദുരന്തത്തിൽ മരിച്ചവരിൽ തീരാനോവായി ഖുശ്ബുവും. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ സ്വദേശിനിയായ ഖുശ്ബു (21) തന്റെ ഭർത്താവ് വിപുലിനെ കാണാനായാണ് ലണ്ടനിലേക്കു പുറപ്പെട്ടത്.
ഈ വർഷം ജനുവരിയിലായിരുന്നു വിപുലുമായുള്ള ഖുശ്ബുവിന്റെ വിവാഹം. വിവാഹത്തിനു പിന്നാലെ ലണ്ടനിലേക്കു പോയ വിപുലിനെ കാണാനാണ് 5 മാസങ്ങൾക്കു ശേഷം ഖുശ്ബു യാത്ര തിരിച്ചത്.
എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുകയായിരുന്നു.
Also Read
ലണ്ടനിൽ ഡോക്ടറാണ് വിപുൽ. വിവാഹശേഷം വിപുലിന്റെ മാതാപിതാക്കള്ക്കൊപ്പം താമസിക്കുകയായിരുന്ന ഖുശ്ബു, പാസ്പോർട്ടും യാത്രാ രേഖകളും തയ്യാറാക്കി ദിവസങ്ങൾ എണ്ണിയാണ് ലണ്ടനിലേക്കുള്ള യാത്രയ്ക്കായി കാത്തിരുന്നത്.
ഖുശ്ബുവിന്റെ വേർപാട് അറബ ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഗ്രാമത്തിൽ പിതാവ് നടത്തിയിരുന്ന മധുരപലഹാരക്കടയിലും കൃഷിയിടത്തിലും ഖുശ്ബു ഏപ്പോഴും എത്താറുണ്ടെന്ന് ഗ്രാമവാസികൾ ഓർത്തെടുത്തു.
Also Read
ബുധനാഴ്ച രാത്രിയാണ് ലണ്ടനിലേക്കുള്ള യാത്രയ്ക്കായി ഗ്രാമത്തിൽ നിന്ന് ഖുശ്ബു യാത്ര തിരിച്ചത്.
പിതാവ് മദൻസിങും ഖുശ്ബുവിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ എത്തിയിരുന്നു. അവസാന സെൽഫിയി പങ്കിട്ട് അച്ഛൻ മദൻ സിങ് കുറിച്ചത് ഇങ്ങനെ– ‘മകൾ ഖുശ്ബുവിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
അവൾ ലണ്ടനിലേക്ക് പോകുകയാണ്.’ മദൻ സിങ് പങ്കുവച്ച ചിത്രം ഇപ്പോൾ തീരാനോവ് ആവുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

