ഡൽഹി: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ.
ബേബി രംഗത്ത്. കേരളത്തിൽ ആദ്യം ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പവർകട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോൾ വിദ്യാർഥികൾ കളിയാക്കിയിട്ടുണ്ടാകാമെന്നും എന്നാൽ കെ.സി. വേണുഗോപാൽ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഇത്തരം പ്രാദേശിക വിഷയങ്ങൾ ദേശീയ തലത്തിലുള്ള ‘ഇന്ത്യാ’ മുന്നണിയുടെ പ്രവർത്തനങ്ങളെയും സമരങ്ങളെയും യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് എം.എ. ബേബി കൂട്ടിച്ചേർത്തു.
ഇതൊരു ചെറിയ പ്രശ്നം മാത്രമാണെന്നും, കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിലയ്ക്ക് നിർത്താൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ മാത്രം ഒരു വിഷയമാണിതെന്നും, ഇത് ‘ഇന്ത്യാ’ മുന്നണിയിൽ യാതൊരുവിധ പ്രതിസന്ധികളും സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

