സഹപൈലറ്റിന്റെ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന് രക്ഷകനായത് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേൽ സ്വദേശിയായ ദന്തഡോക്ടർ. വിമാനത്തിനുള്ളിൽ അപ്രതീക്ഷിത ആക്രമണം ഉണ്ടായ ഉടൻ തന്നെ കോക്പിറ്റിലേക്ക് ഓടിയെത്തിയ നാല് യാത്രക്കാരിൽ ഒരാളായിരുന്നു ഡോ.
മുസായേവ് ഷോട്ട. പൈലറ്റിന്റെ ജീവൻ രക്ഷിക്കാനായി അടിയന്തര വൈദ്യസഹായം നൽകിയത് ഇദ്ദേഹമാണ്.
സംഭവത്തെക്കുറിച്ച് ഡോ. മുസായേവ് ഇസ്രയേൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെ: ‘‘സഹപൈലറ്റിന്റെ കുത്തേറ്റതിന് പിന്നാലെ ഇന്ത്യൻ പൈലറ്റിന്റെ ശരീരത്തിൽനിന്ന് വലിയ രീതിയിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു.
എന്നിട്ടും അതിലൊന്നും തളരാതെ അദ്ദേഹം ജീവൻ രക്ഷിച്ചു’’ ‘‘എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി. പിന്നെ കാത്തുനിന്നില്ല.
അപ്പോൾ തന്നെ കോക്പിറ്റിലേക്ക് ഓടി. പൈലറ്റായ മച്ഛാർ അപ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു.
അദ്ദേഹത്തിന്റെ തലയിൽനിന്നും കൈകളിൽനിന്നും ധാരാളം രക്തം ഒഴുകുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടർ ഞാനായിരുന്നു.
പൈലറ്റിന്റെ രക്തസ്രാവം നിർത്താൻ ഞാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ തലയ്ക്കും കൈകൾക്കും പരുക്കുണ്ടായിരുന്നു.
രക്തം വാർന്നതുകൊണ്ട് തന്നെ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റെങ്കിലും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു.
തനിക്ക് 39 വയസ്സായെന്നും രണ്ട് മക്കളുണ്ടെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു’’– അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യനില തൃപ്തികരം വിമാനത്തിനുള്ളിലെ അക്രമത്തിൽ പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മിച്ഛാർ അപകടനില തരണം ചെയ്തെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അറിയിച്ചു.
എംബസിയുടെ റിപ്പോർട്ട് അനുസരിച്ച് മിച്ഛർ നിലവിൽ സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് പരുക്കുകളിൽ നിന്ന് സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും എംബസി വ്യക്തമാക്കി.
കൂടാതെ മിച്ഛറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി അധികൃതരുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹത്തിന് നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശപ്രകാരമാണ് ഈ നടപടി.
സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും മുൻകൂർ ആസൂത്രണം നടന്നിട്ടുണ്ടോയെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് അന്വേഷണം നടത്തുന്നതാണ്. അഭിനന്ദനവുമായി ട്രംപ് വിമാനത്തിലുണ്ടായ കത്തിയാക്രമണത്തിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹുവിനോട് സംസാരിച്ചെന്നും ആക്രമണ സമയത്തും സംയമനം കൈവിടാതെ പ്രവർത്തിച്ച ഇന്ത്യൻ പൈലറ്റിനെ പ്രകീർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് നെതന്യാഹുവുമായി ദീർഘനേരം സംസാരിച്ചതായും, സഹ പൈലറ്റ് തീവ്രവാദിയോ ഭ്രാന്തനോ ആയിരിക്കാമെന്നും അയാൾ പൈലറ്റിനെ കുത്തിയെന്നും ട്രംപ് വ്യക്തമാക്കി.
വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ പൈലറ്റ് ഇന്ത്യക്കാരനായ സ്മിത് മച്ഛാർ ധീരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

