തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊലപാതകത്തിന് ഇരയായ പതിനേഴുകാരൻ അഭിറാമിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനു ശേഷം ഫോൺ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലപാതകത്തിന് തൊട്ടുമുമ്പ് അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ദുരൂഹമായ സാഹചര്യത്തിൽ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ഫോൺ കണ്ടെത്തുന്നത് കേസിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിൽ, കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി ബന്ധപ്പെട്ട
തെളിവെടുപ്പ് നടപടികൾ ഇന്ന് ഉണ്ടാകും. കേസിൽ രണ്ട് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.
രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി അനന്ത എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒന്നാം പ്രതിയായ 17-കാരനെയും ഉൾപ്പെടുത്തി തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

