ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കർണാടകയിലെ ജയിലിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയ്ക്ക് ചട്ടവിരുദ്ധമായി വിവിഐപി സൗകര്യങ്ങൾ ലഭിക്കുന്നതായി കണ്ടെത്തി. ജയിലിൽ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗക്കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് പ്രജ്വൽ രേവണ്ണ.
ഈ ശിക്ഷ കർണാടക ഹൈക്കോടതിയും ശരിവച്ചതിനെ തുടർന്ന് ഇയാൾ നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലാണ്. കർണാടകയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന സ്വാധീനം ഉപയോഗിച്ച് കൊടും കുറ്റവാളിയായ പ്രജ്വലിന് ജയിലിനുള്ളിൽ പ്രത്യേക പരിഗണനകളും ആഡംബരങ്ങളും ലഭിക്കുന്നുണ്ടെന്ന ആക്ഷേപങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

