കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 65 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഈ ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കാറുള്ളത്.
ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാൻ സാധിക്കും.
എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ, ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയം ഉറപ്പുവരുത്തേണ്ടതും, നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

