ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ചങ്ങനാശേരി അങ്ങാടി ഭാഗത്ത് കോട്ടക്കൽ വീട്ടിൽ സോണി റോയ് (23), ചങ്ങനാശേരി കാക്കാംതോട് ഭാഗത്ത് അറുപറയിൽ വീട്ടിൽ എബി വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്.
ചങ്ങനാശേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 0.685 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ചങ്ങനാശേരി മേഖലയിലെ പ്രധാന ലഹരി വിൽപ്പന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
പള്ളി പെരുന്നാളിന്റെ മറവിൽ ലഹരി കച്ചവടം നടത്തുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ വലയിലായത്. പിടിയിലായവരിൽ സോണി റോയ് 2023-ൽ ആലുവയിൽ 4 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ്.
ചങ്ങനാശേരി ഡി.വൈ.എസ്.പി ആഷാദ്, സി.ഐ അനിൽ ജോർജ്, എസ്.ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

