കോഴിക്കോട്: നിരോധിത പുകയില ഉല്പന്നങ്ങളായ ഹാൻസ് വൻതോതിൽ ശേഖരിച്ചുവന്ന മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര അമ്പലക്കണ്ടി പള്ളിക്കര വീട്ടിൽ മുസ്തഫ (52) ആണ് ഫറോക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപമുള്ള നീലിത്തോട് പാലത്തിന് അടുത്തുള്ള ഹുസ്സെൻ പുളിക്കൽ എന്നയാളുടെ വാടക വീട്ടിൽ ഇയാൾ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന കൃത്യമായ രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ വീടിന്റെ ഒരു മുറിയിൽ നിന്നും ആറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിൽ ഏകദേശം അയ്യായിരത്തോളം പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തു. തുടർന്ന് വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇയാളുടെ KL 11 BT 2179 എന്ന നമ്പറിലുള്ള സ്കൂട്ടർ പരിശോധിച്ചതിൽ നിന്നും അധികമായി 180 പാക്കറ്റ് ഹാൻസ് കൂടി പോലീസ് പിടിച്ചെടുത്തു.
പ്രതിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമനാട്ടുകരയിൽ സ്റ്റേഷനറി കട
നടത്തിവരികയായിരുന്ന മുസ്തഫ, ഈ കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവും ചില്ലറയുമായുള്ള വ്യാപാരം നടത്തിയിരുന്നത്. രാമനാട്ടുകര, ഫറോക്ക് പരിസരങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കാണ് ഇയാൾ പ്രധാനമായും പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്.
ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കാറുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

