കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിലുള്ള സമൃദ്ധി SM 63 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.
കൂടാതെ, നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്ന രീതിയിലാണ് സമ്മാനഘടന ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഓരോരുത്തർക്ക് വീതമാണ് ലഭ്യമാവുക.
ഔദ്യോഗിക നറുക്കെടുപ്പിന് ശേഷം ഫലങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവ സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

