സംസ്ഥാന പൊലീസ് സേനയിൽ സമഗ്രമായ തലപ്പാവഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.
വിജയനെ നിയമിച്ചു. നിലവിൽ ഈ ചുമതല വഹിച്ചിരുന്ന എച്ച്.
വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാറ്റി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്.
ശ്രീജിത്തിന് ജയിൽ മേധാവിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ജയിൽ എഡിജിപിയായി സേവനമനുഷ്ഠിച്ചിരുന്ന ബൽറാം കുമാർ ഉപാധ്യായ ഇനി മുതൽ ബറ്റാലിയൻ എഡിജിപിയായി പ്രവർത്തിക്കും.
ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. ഐജി, ഡിഐജി തലത്തിലെ മാറ്റങ്ങൾ
പൊലീസ് ആസ്ഥാനത്തെ ഐജിയായി ഹർഷിത അട്ടല്ലൂരിയെ നിയമിച്ചു (മുമ്പ് ട്രാഫിക് റോഡ് സേഫ്റ്റി ഐജി).
ക്രൈംബ്രാഞ്ച് ഐജിയായി എസ്. ശ്യാംസുന്ദറിനെ നിയമിച്ചപ്പോൾ, ആർ.
നിശാന്തിനി പുതിയ ഇന്റലിജൻസ് ഐജിയായി ചുമതലയേൽക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി ഡോ.
അരുൾ ആർ.ബി. കൃഷ്ണയെയും, തൃശൂർ റേഞ്ച് ഡിഐജിയായി കെ.
കാർത്തിക്കിനെയും നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായി ജി.എച്ച്.
യതീഷ് ചന്ദ്രയും, കണ്ണൂർ റേഞ്ച് ഡിഐജിയായി ടി. നാരായണനും ചുമതലയേൽക്കും.
ജില്ലാ പൊലീസ് മേധാവിമാരും കമ്മിഷണർമാരും
വിവിധ ജില്ലകളിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
* എ.പി. ഷൗക്കത്തലി: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ.
* മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി.
* കെ.എം.
സാബു മാത്യു: കോട്ടയം ജില്ലാ പൊലീസ് മേധാവി.
* ഡോ. എ.
നസീം: ഇടുക്കി ജില്ലാ പൊലീസ് മേധാവി.
* ടി.കെ. വിഷ്ണു പ്രദീപ്: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
* ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി.
* ബി.കെ.
പ്രശാന്തൻ കാണി: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി.
* എ. അബ്ദുൾ റഷീദ്: പാലക്കാട് ജില്ലാ പൊലീസ് മേധാവി.
* എസ്.
ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി.
* പി. നിതിൻരാജ്: കാസർകോട് ജില്ലാ പൊലീസ് മേധാവി.
* ബി.വി.
വിജയ ഭരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ.
* ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി.
* മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. കൂടാതെ, ബി.
കൃഷ്ണകുമാർ റെയിൽവേ എസ്പിയായും, അനുജ് പാലിവാൾ പൊലീസ് ആസ്ഥാനത്തെ എഐജിയായും, ടി. ഫറാഷ് എറണാകുളം കോസ്റ്റൽ പൊലീസ് എഐജിയായും സ്ഥലംമാറ്റം ലഭിച്ചു.
എം.പി. മോഹനചന്ദ്രൻ നായർ ക്രൈംബ്രാഞ്ച് എസ്പിയായും, സി.എസ്.
ഷാഹുൽ ഹമീദ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്പിയായും നിയമിക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

