കൊച്ചി: ട്വന്റി 20 ട്വന്റി കൂട്ടായ്മയുടെ അമരക്കാരൻ സാബു ജേക്കബിനും എൻഡിഎ നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകനും പൊതുപ്രവർത്തകനുമായ അഖിൽ മാരാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന വഞ്ചനകളും പാർട്ടിയിലെ ഉള്ളുകളികളും തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ സ്വതന്ത്രനായി മുന്നോട്ടുപോകുമെന്നും അഖിൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ സ്ഥാനാർത്ഥിത്വവും ചതിയും
കൊട്ടാരക്കര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചാണ് താൻ ട്വന്റി 20-യുമായി അടുത്തതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.
ബിജെപി വോട്ടുകൾക്ക് പുറമെ തന്റെ വ്യക്തിപരമായ സ്വാധീനത്തിലുള്ള വോട്ടുകൾ കൂടി ചേരുമ്പോൾ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊട്ടാരക്കരയിൽ തനിക്ക് സീറ്റ് നൽകാതെ സാബു ജേക്കബ് ചതിക്കുകയാണുണ്ടായത്.
തൃപ്പൂണിത്തുറയിലെ നാടകീയ നീക്കങ്ങൾ
പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകി മാന്യത കാണിക്കാൻ ബിജെപി തയ്യാറായെങ്കിലും അവിടെയും സാബു ജേക്കബ് തടസ്സങ്ങൾ സൃഷ്ടിച്ച് വഞ്ചിക്കുകയായിരുന്നു. താൻ ജയസാധ്യതയോ വലിയ മുന്നേറ്റമോ ഉണ്ടാക്കുന്ന മണ്ഡലങ്ങളിൽ മത്സരിക്കരുതെന്ന് ബിജെപിയിലെ ചില മുതിർന്ന നേതാക്കളും മുൻകൂട്ടി തീരുമാനിച്ചിരുന്നതായി അദ്ദേഹം ആരോപിക്കുന്നു.
തൃക്കാക്കര പ്രചാരണവും 40 കോടിയുടെ ആരോപണവും
35 ശതമാനം ക്രിസ്ത്യൻ വോട്ടുകളുള്ള തൃക്കാക്കര മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ മരുമകനെ നിർത്തിയാൽ വലിയ നേട്ടമുണ്ടാക്കാമായിരുന്നിട്ടും, യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്തവരെ നിർത്തി എൻഡിഎയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലുമില്ലാത്ത ഒരേയൊരു എൻഡിഎ സ്ഥാനാർത്ഥി താനായിരുന്നുവെന്നും സോഷ്യൽ മീഡിയ വഴി ഉണ്ടാക്കിയ ഓളം മാത്രമാണ് തൃക്കാക്കരയിലുണ്ടായിരുന്നതെന്നും അഖിൽ ചൂണ്ടിക്കാട്ടി.
ഇതിനെല്ലാം പുറമെ താൻ കോടികൾ വാങ്ങി എന്ന ആക്ഷേപവും കേൾക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 40 കോടി രൂപ സാബു ജേക്കബിന് നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിയാൻ കഴിഞ്ഞു.
ഈ പഴിയെല്ലാം താൻ കേൾക്കേണ്ടി വരുന്നത് വലിയ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെത്തി പ്രതിഷേധിച്ചു
തിെരഞ്ഞെടുപ്പിന് ശേഷം പലതവണ ഫോണിൽ ബന്ധപ്പെടാനും സന്ദേശങ്ങൾ അയക്കാനും ശ്രമിച്ചെങ്കിലും സാബു ജേക്കബ് മറുപടി നൽകിയില്ല.
തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നേരിട്ടെത്തേണ്ടി വന്നു. “തന്നെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യയാണെന്ന് പറഞ്ഞോളാൻ” സാബു ജേക്കബിന്റെ ഓഫീസിൽ കയറി പറയേണ്ട
സാഹചര്യം വരെയുണ്ടായെന്ന് വ്യക്തമാക്കിയ അഖിൽ മാരാർ, ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാതെ സ്വതന്ത്രമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

