ജൂലൈ 28, 2026 ലെ പ്രധാനപ്പെട്ട ദേശീയ, സംസ്ഥാന വാർത്തകളുടെ ചുരുക്കം താഴെ നൽകുന്നു.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 വയസ്സിൽ താഴെയുള്ളവരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് കേസെടുത്തു. രാഷ്ട്രീയ രംഗത്ത്, ട്വന്റി 20 പാർട്ടിയിൽ നിന്നും അഖിൽ മാരാർ പടിയിറങ്ങി.
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ രാജി. പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്.
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ടി.ജി.മോഹൻ ദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തി. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള് അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ വ്യക്തമാക്കി.
സമര ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഫെയ്സ്ബുക്കിൽ താൽക്കാലികമായി അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോടു മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം.
പിഴവു സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികകൂടി പിടിയിലായി.
പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്ഐടി സംഘം പ്രതിയെ പിടികൂടിയത്. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി വിൽപ്പന നടത്തിയ പണം എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സുഹൃത്തുക്കളായ ഇവർ മൂന്നുപേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
ഡൽഹിയിൽ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ് എകെജി ഭവനിലെത്തി. എന്നാൽ അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നതെന്നും, യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

