കോഴിക്കോട്: പഞ്ചായത്തിലെ പൊതു കിണറിന് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലില്‍ സിപിഎം എന്ന് ആലേഖനം ചെയ്തതിനെ ചൊല്ലി പ്രതിഷേധം. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് ‘കുടിവെള്ളത്തിലെ രാഷ്ട്രീയം കലര്‍ത്തല്‍’ സംബന്ധിച്ച് പ്രതിഷേധങ്ങളുണ്ടായത്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അഖ്ബറിന്റെ വാര്‍ഡിലാണ് വിവാദത്തിന് ആധാരമായ കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണറിന്റെ മുകള്‍ ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സുരക്ഷക്കായി ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചിരുന്നു.
ഇതിന്റെ മുകളിലാണ് സിപിഎം എന്ന് ആലേഖനം ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട
ഉടന്‍ തന്നെ യുഡിഎഫ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലിന്റെ പ്രഥമ യോഗത്തിലാണ് ഇതുസംബന്ധിച്ച് ബഹളവും വാക്കൗട്ടുമെല്ലാം ഉണ്ടായത്.
ചട്ട വിരുദ്ധമായി പൊതുകിണറില് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പതിപ്പിച്ച ശേഷം അനുവാദത്തിനായി കൗണ്‍സിലില്‍ അജണ്ട
വെച്ചതിനെ യുഡിഎഫ് അംഗങ്ങള്‍ ഒന്നാകെ എതിര്‍ക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

