തിരുവനന്തപുരം∙ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ടെക്നോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഐബിഎമ്മിന്റെ മുൻ ഫെലോയും ഐബിഎം ഇന്ത്യയുടെ മുൻ ചീഫ് സയന്റിസ്റ്റുമായ പ്രഫ.
സി. മോഹൻ ടെക്നോപാർക്കിന്റെ പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ നാളെ ഉച്ചക്ക് 12 മണിക്ക് പ്രഭാഷണം നടത്തും. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ടെക്നോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ആദ്യത്തേതാണ് ഇത്. ‘ഇന്റലിജന്റ് കമ്പ്യൂട്ടിംഗിലെ ഡാറ്റാ മാനേജ്മെന്റ് പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം.
റജിസ്ട്രേഷൻ ആവശ്യമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

