കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കാടിനുള്ളിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം.
എന്നാൽ, ഈ വാദം നാട്ടുകാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. സംഭവവിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്.
ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് ഓഫീസ് കെട്ടിടവും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും പൂർണ്ണമായി അടിച്ചുതകർത്തു.
നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

