തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കും. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഈ നിർണ്ണായക പ്രമേയം അവതരിപ്പിക്കുക.
പ്രമേയത്തിന് എൽ.ഡി.എഫ് (LDF) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയിലെ ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി നാളെ പ്രമേയം അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തിൽ ഒരു പ്രമേയം പാസാക്കുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പൂർണ്ണമായി പരിഹരിക്കണമെന്നും, ഇതിലൂടെ ഒഴിവാക്കപ്പെട്ട
അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

