കോഴിക്കോട് ∙ പുതുപ്പാടി – അടിവാരം ബസ് സ്റ്റാൻഡ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളോടെ തുറന്നു പ്രവർത്തനസജ്ജമാക്കിയ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യം അർപ്പിച്ചും നൂറുകണക്കിന് ആളുകൾ അണിനിരന്നുകൊണ്ട് വലിയ ബഹുജന റാലി നടന്നു.
അടിവാരം പൊട്ടിക്കെ നിവാസികൾയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മാർക്കിൽ പങ്കെടുത്തത്. പൊട്ടിക്കെ നായർ മുക്ക് പരിസരത്തുനിന്നും ആരംഭിച്ച ഈ ബഹുജന മാർച്ച് അടിവാരം അങ്ങാടി ചുറ്റി ഒടുവിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു മാർച്ച് മുന്നോട്ടുനീങ്ങിയത്. മാർച്ചിന്റെ സമാപനത്തോടൊപ്പം പൊതുജനങ്ങൾക്കായി പായസ വിതരണവും ബസ് സ്റ്റാൻഡ് ആക്ഷൻ കമ്മിറ്റിയുടെ പ്രത്യേക അഭിവാദ്യ പ്രകടനവും സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

