സംവിധായകൻ വൈശാഖ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യിലെ പുതിയ ഒഎസ്ടി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ നായകനായെത്തിയ ആമിറിന്റെ മാസ് എൻട്രി ദൃശ്യവത്കരിക്കുന്ന ‘ആമിർസ് അറൈവൽ’ (Amir’s Arrival) എന്ന സൗണ്ട് ട്രാക്ക് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ്. കഴിഞ്ഞ ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്.
തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, സുരാജ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരുടെ അതിഥിവേഷങ്ങൾ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിൽ കോഫെപോസെ (COFEPOSA) നിയമം നടപ്പിലാക്കാൻ കാരണക്കാരനായ സ്വർണക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട
അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ഇയാൾ ശിക്ഷിക്കപ്പെടുന്നു.
വേട്ടയാടപ്പെട്ട തന്റെ ജീവിതം തിരികെപ്പിടിക്കാൻ വീണ്ടും സ്വർണക്കടത്തിലേക്ക് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി, തന്റെ കുടുംബത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളും കണക്കുതീർക്കലുകളുമാണ് സിനിമയുടെ പ്രമേയം.
ചിത്രത്തിൽ സമദ് എന്ന കഥാപാത്രത്തെ സഞ്ജു ശിവറാം അവതരിപ്പിച്ചപ്പോൾ നായകനായ അമീർ അലിയായി വേഷമിട്ടത് പൃഥ്വിരാജ് ആണ്. ഇതിനിടയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.
രണ്ടാം ഭാഗത്തിലെ കഥാഗതിയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രൺജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസും നിർവഹിച്ചു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കോ-ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

