സ്മാർട്ട്ഫോണുകളിൽ ഇടയ്ക്കിടെ മാത്രം ഉപയോഗിക്കുന്ന ആപ്പുകൾ ഫോണിന്റെ മെമ്മറിയും ബാറ്ററിയും അനാവശ്യമായി ഉപയോഗിക്കാറുണ്ട്. പഴയ ഡിവൈസുകളിൽ ഇത് ഫോണിന്റെ വേഗതയെ ബാധിക്കാറുമുണ്ട്.
എന്നാൽ ഗൂഗിൾ പിക്സൽ (Google Pixel) ഫോണുകളിൽ ലഭ്യമായ ഒരു പ്രധാന ഫീച്ചർ ഉപയോഗിച്ച് ഇത്തരം ആപ്പുകൾ പൂർണ്ണമായി അൺഇൻസ്റ്റാൾ ചെയ്യാതെ തന്നെ നിയന്ത്രിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 15 (Android 15) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ആപ്പുകൾ ആർക്കൈവ് ചെയ്യുമ്പോൾ ആപ്പ് ഫയലും താൽക്കാലിക കാഷെ ഫയലുകളും മാത്രമാണ് ഡിവൈസിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ആപ്പുമായി ബന്ധപ്പെട്ട
ഉപയോക്താവിന്റെ ഡാറ്റ പൂർണ്ണമായി സുരക്ഷിതമായിരിക്കും. ആപ്പ് പിന്നീട് റീസ്റ്റോർ ചെയ്യുമ്പോൾ ഈ ഡാറ്റ വീണ്ടും തനിയെ ലഭിക്കുകയും ചെയ്യും.
ആപ്പ് ആർക്കൈവിംഗ് എങ്ങനെ ചെയ്യാം?
ആപ്പ് ഐക്കണിൽ ദീർഘനേരം അമർത്തിയ ശേഷം ‘ആപ്പ് ഇൻഫോ’ (App Info) തിരഞ്ഞെടുക്കുക. ആൻഡ്രോയിഡ് 15 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിൽ ‘അൺഇൻസ്റ്റാൾ’ ബട്ടണിനൊപ്പം തന്നെ ‘ആർക്കൈവ്’ (Archive) ഓപ്ഷനും കാണാൻ സാധിക്കും.
ആർക്കൈവ് ചെയ്ത ആപ്പുകൾ ഫോണിന്റെ ആപ്പ് ഡ്രോവറിൽ ചെറിയ ക്ലൗഡ് ഐക്കണോടുകൂടി ഗ്രേ നിറത്തിൽ കാണപ്പെടും. ഇതിലൂടെ ആവശ്യ സമയത്ത് പ്ലേ സ്റ്റോറിൽ പോയി ആപ്പ് വീണ്ടും തെരയേണ്ടി വരുന്നില്ല.
പെട്ടെന്ന് തന്നെ റീസ്റ്റോർ ചെയ്യാം
ഒറ്റ ടാപ്പിലൂടെ ആപ്പ് വീണ്ടും പഴയപടിയാക്കാൻ സാധിക്കും. പശ്ചാത്തലത്തിൽ എപികെ (APK) ഫയൽ ഡൗൺലോഡ് ആവുകയും പ്രോഗ്രസ് ബാർ വഴി എത്ര സമയം കാത്തിരിക്കണമെന്ന് മനസ്സിലാക്കാനും കഴിയും.
ഉദാഹരണത്തിന് 400MB വലിപ്പമുള്ള എപികെ ഫയൽ വൈഫൈ വഴി അര മിനിറ്റിൽ താഴെ സമയം കൊണ്ടാണ് റീസ്റ്റോർ ചെയ്തത്. ആപ്പ് റീസ്റ്റോർ ചെയ്തുകഴിഞ്ഞാൽ വീണ്ടും ലോഗിൻ ചെയ്യേണ്ടതോ പെർമിഷനുകൾ നൽകേണ്ടതോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല.
സ്മാർട്ട് ഹോം ആപ്പുകൾ, യാത്രാവേളകളിൽ ഉപയോഗിക്കുന്ന ലോയൽറ്റി ആപ്പുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ആർക്കൈവ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, പ്ലേ സ്റ്റോർ സെറ്റിങ്സ് വഴി ‘ഓട്ടോമാറ്റിക്കലി ആർക്കൈവ് ആപ്സ്’ (Automatically archive apps) എനേബിൾ ചെയ്താൽ ഫോണിൽ സ്റ്റോറേജ് കുറയുമ്പോൾ ഉപയോഗിക്കാത്ത ആപ്പുകൾ തനിയെ ആർക്കൈവ് ചെയ്യപ്പെടുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

