ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ആറാം ആഴ്ചയിലെ ലീഡർ പദവിയിലേക്ക് കൊമ്പൻ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികൾ കൊമ്പനെ ലീഡർ നോമിനേഷനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ആഴ്ചയിലെ മികച്ച ലീഡർ പ്രകടനത്തിന്റെ മികവിലാണ് വേദാങ്കിയും ഇത്തവണത്തെ ലീഡർ നോമിനേഷനിൽ നേരിട്ടെത്തിയത്. ഇരുവരും തമ്മിൽ ശക്തമായ മത്സരമാണ് ലീഡർഷിപ്പ് ടാസ്കിൽ കാഴ്ചവെച്ചത്.
അടുക്കിവെച്ചിരിക്കുന്ന കട്ടകൾ ഉപയോഗിച്ച് പാലം നിർമ്മിക്കുക എന്നതായിരുന്നു ടാസ്ക്. ഇരുവർക്കും രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള കട്ടകളാണ് നൽകിയിരുന്നത്.
അകലമില്ലാതെ വൃത്തിയായി നിരത്തിവെച്ച് ആരുടെ കട്ടകൾ കൊണ്ടാണോ ഏറ്റവുമധികം ദൂരം പാലം നിർമ്മിക്കപ്പെടുന്നത്, അവരായിരിക്കും ടാസ്കിലെ വിജയിയും ഈ ആഴ്ചയിലെ ലീഡറും. ഇരുവരും മത്സരിച്ചാണ് ടാസ്ക് പൂർത്തിയാക്കാൻ ശ്രമിച്ചത്.
ടാസ്കിൽ കൊമ്പൻ മുന്നേറുന്നത് ശ്രദ്ധയിൽപ്പെട്ട വേദാങ്കി ആദ്യം തന്നെ കൊമ്പന്റെ കട്ടകൾ തകർത്തെറിയാൻ ശ്രമിച്ചു.
ഇതിൽ പ്രകോപിതനായ കൊമ്പനും തിരിച്ച് വേദാങ്കിയുടെ കട്ടകൾ എടുത്തെറിഞ്ഞു. പരസ്പരം കട്ടകളെടുത്ത് മാറ്റി വെച്ചിട്ടും ടാസ്ക് മുന്നോട്ട് പോകുന്നില്ലെന്ന് മനസ്സിലായതോടെ വേദാങ്കി കോംപ്രമൈസ് മൂഡിലേക്ക് എത്തി.
കൊമ്പന്റെ കട്ടകൾ താൻ തട്ടിമാറ്റില്ലെന്നും തിരിച്ച് തന്റെ കട്ടകൾ കൊമ്പനും തട്ടിമാറ്റരുതെന്നും ഫെയർ ഗെയിം കളിക്കാമെന്നും വേദാങ്കി നിർദ്ദേശിച്ചു. ഇത് അംഗീകരിച്ച കൊമ്പൻ പിന്നീട് ഫെയർ ഗെയിം കളിച്ചുകൊണ്ട് മുന്നേറി.
ടാസ്ക് അവസാനിച്ചപ്പോൾ പാലം നിർമ്മിച്ചതിൽ ഏറ്റവും കൂടുതൽ കട്ടകൾ കൊമ്പന്റേതായിരുന്നു. തുടർന്ന് കൊമ്പൻ ടാസ്കിൽ വിജയിക്കുകയും ഈ ആഴ്ചയിലെ ഹൗസിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കൊമ്പന്റെ മേൽനോട്ടത്തിലുള്ള ഹൗസിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ കൊമ്പന് സാധിക്കുമോ അതോ പക്ഷഭേദം കാണിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഷിജിനുമായുള്ള കൊമ്പന്റെ സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ഷിജിൻ പറയുന്നതിനും പ്രവർത്തിക്കുന്നതിനുമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരു ലീഡറായാണോ കൊമ്പൻ മാറുന്നത്, അതോ സ്വന്തമായ മാറ്റങ്ങളും തീരുമാനങ്ങളും ഹൗസിൽ നടപ്പിലാക്കുമോ എന്നും പ്രേക്ഷകർക്ക് അറിയേണ്ടതുണ്ട്.
അതേസമയം, ഐശ്വര്യയുമായുള്ള കൂട്ടുകെട്ട് കൊമ്പൻ അവസാനിപ്പിച്ചിരുന്നു. അത് ഒഴിവാക്കി ഗെയിമിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് കൊമ്പന്റെ ഫാൻ ബേസ് വർധിച്ചത്.
എന്നാൽ ഇപ്പോൾ വീണ്ടും കൊമ്പൻ ഐശ്വര്യയുടെ സ്വാധീനത്തിലേക്ക് തിരിച്ചുപോകുന്നുണ്ടോ എന്ന സംശയവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ നിയന്ത്രിച്ച് ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ സീസണിൽ കിരീടം ചൂടാനുള്ള സാധ്യത വരെ കൊമ്പന് ഉണ്ടെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
കൃത്യമായ പ്ലാനുകളോടെ ഗെയിം മുന്നോട്ട് കൊണ്ടുപോയാൽ വിജയ കിരീടം സ്വന്തമാക്കാൻ കൊമ്പന് സാധിക്കും. എന്തായാലും ഈ ആഴ്ചയിലെ കൊമ്പന്റെ ലീഡർഷിപ്പ് അദ്ദേഹത്തിന്റെ ഗെയിമിന് വലിയ രീതിയിലുള്ള സ്വാധീനം നൽകുമെന്നതിൽ തർക്കമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

