തിരുവനന്തപുരം: മലയിന്‍കീഴില്‍ മാതാവിന്റെ കൈകളാല്‍ കൊല ചെയ്യപ്പെട്ട ഒരു വയസ്സുകാരി ഇവാനയുടെ മൃതദേഹം സംസ്കരിച്ചു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിക്കുകയും, പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം വീടിനുള്ളിലെ മുറിയിൽ സംസ്കരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് നാടിനെയാകെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്.
അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ നാലാം വിവാഹ വാർഷിക ദിനത്തിലായിരുന്നു ഈ അരുംകൊല നടന്നത് എന്നതും നാടിനെ കണ്ണീരിലാഴ്ത്തി.
അതേസമയം, വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് സംഭവത്തിൽ മാതാവ് ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

