പത്തനംതിട്ട ജില്ലയിലെ റാന്നി മേഖലയിൽ സ്ഥിതി ചെയ്യുന്ന വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ രംഗത്ത്.
ഇതുസംബന്ധിച്ച ഔദ്യോഗിക നിവേദനം വടശ്ശേരിക്കര സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിക്ക് കൈമാറി. ഈ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിർമ്മാണ നിയന്ത്രണങ്ങൾ പ്രസിദ്ധമായ ശബരിമലയുടെ വികസന പ്രവർത്തനങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, പ്രദേശവാസികളെ നിരന്തരം വലയ്ക്കുന്ന വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ അടിയന്തര പരിഹാരം കാണണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.
ഉഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ ജേക്കബ്, പഞ്ചായത്ത് അംഗം സാലി വാഴപ്പിള്ളേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമിതിക്ക് നിവേദനം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

