തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് നേരെ ആക്രമണം. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുറത്തുനിന്ന് എത്തിയ രണ്ടുപേർ ചേർന്ന് വിഘ്നേഷിന്റെ തലയ്ക്കുൾപ്പെടെ വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. ആക്രമണത്തിൽ വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ വിഘ്നേഷിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

