തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ജഗദീശനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽവച്ച് അധ്യാപകൻ തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുള്ള ആരോപണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
മരണമടഞ്ഞ വിദ്യാർത്ഥിനി എഴുതിവെച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
കൂടാതെ, മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്. എന്നാൽ, ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

