യൂട്യൂബർ മുഹമ്മദ് നിഹാദ് (തൊപ്പി) തന്റെ കുടുംബത്തിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ കർശന നടപടിയുമായി ഗായിക ഹനാൻ ഷാ രംഗത്ത്. അടുത്തിടെ മുഹമ്മദ് നിഹാദിന്റെ സുഹൃത്തുക്കളായ മുഹമ്മദും (മുമ്മു) ഷമീറും നടത്തിയ ഒരു ലൈവ് വീഡിയോയിൽ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന തെളിവുകൾ പുറത്തുവന്നതായി ഹനാൻ ഷാ ചൂണ്ടിക്കാട്ടി.
തന്റെ പരാതിയെത്തുടർന്ന് കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകിയതിനെത്തുടർന്ന് യൂട്യൂബ് പ്രസ്തുത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വീഡിയോയുടെ ഭാഗങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീൽസായും ഷോർട്സായും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഹനാൻ ഷാ വ്യക്തമാക്കി.
ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഹനാൻ ഷാ പങ്കുവെച്ച വാക്കുകൾ താഴെ പറയുന്നതാണ്: “ഇന്നലെ എന്നെയും എന്റെ കുടുംബക്കാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യുട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ യുട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്കിയ കോപ്പി റൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.
ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോട്സ്, ക്ലിപ്സ്, റീ പോസ്റ്റ് ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന് തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കണ്ടന്റ് സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പ് റൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍ എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം എന്നിവയുമായി ബന്ധപ്പെട്ട
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്ഫെര്മേഷന് ടെക്നോളജി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക, നന്ദി.” സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യക്തിഹത്യകൾക്കും സൈബർ അതിക്രമങ്ങൾക്കും എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഹനാൻ ഷാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

