സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ആരോഗ്യമേഖലയിൽ അതീവ ജാഗ്രതയ്ക്ക് വഴിയൊരുക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41 വയസ്സുകാരനായ രാമനാട്ടുകര സ്വദേശിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച പരിശോധനാഫലമാണ് രോഗബാധ സ്ഥിരീകരിച്ചത്.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലും ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി സ്രവം പൂണെയിലേക്ക് അയക്കുകയായിരുന്നു.
നിപ ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് നിപയ്ക്കൊപ്പം ഷിഗെല്ല രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

