കൊച്ചി വാട്ടർ മെട്രോയുടെ ചരിത്രത്തിൽ അഭിമാനാർഹമായ മറ്റൊരു നേട്ടം കൂടി. മഹാനവമി ദിനത്തിൽ മാത്രം സർവീസുകൾ ഉപയോഗപ്പെടുത്തിയത് 15,507 യാത്രക്കാരാണ്.
ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഒക്ടോബർ 21ന് 11,074 പേരും വാട്ടർ മെട്രോയിൽ യാത്ര ചെയ്തിരുന്നു.
വാട്ടർ മെട്രോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് മുൻപ് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്. 2025 ഡിസംബർ 28 ന് 17,050 പേരാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയത്.
ഇതാണ് ഇതുവരെയുളളതിൽ ഒരു ദിവസത്തെ സർവീസ് റെക്കോർഡ്. തുടർന്ന് 2023 ഡിസംബർ 31ന് 16,162 പേരും 2025 ഡിസംബർ 27 ന് 15,518 പേരും ഈ സംവിധാനത്തിലൂടെ യാത്ര ചെയ്തു.
ഈ കണക്കുകൾക്ക് ശേഷം ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് നിലവിലെ പൂജ അവധിക്കാലത്താണ്. 2023 ഏപ്രിൽ മാസം വാട്ടർ മെട്രോ സർവീസ് ഔദ്യോഗികമായി ആരംഭിച്ചതു മുതൽ ഇതുവരെ ആകെ 79,29,051 യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

