സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ വിസ രഹിത യാത്രാ കരാർ ഔദ്യോഗികമായി നിലവിൽ വന്നു. മെയ് 11 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, നയതന്ത്ര-പ്രത്യേക പാസ്പോർട്ടുകൾക്ക് പുറമെ സാധാരണ പാസ്പോർട്ട് കൈവശമുള്ളവർക്കും വിസയില്ലാതെ ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.
സാധാരണ പാസ്പോർട്ട് ഉടമകൾക്ക് വിസ ഇളവ് നൽകുന്ന കരാറിൽ സൗദി അറേബ്യ ഒപ്പുവെക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ടൂറിസം, ബിസിനസ് ആവശ്യങ്ങൾ, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കൽ എന്നീ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഒരു കലണ്ടർ വർഷത്തിൽ ആകെ 90 ദിവസം വരെ വിസയില്ലാതെ താമസിക്കാൻ അനുമതിയുണ്ട്.
എന്നാൽ, തൊഴിൽ, ഉപരിപഠനം, സ്ഥിരതാമസം, ഹജ്ജ് തീർത്ഥാടനം എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ല. ഇവർ നിലവിലെ നിയമപ്രകാരം പ്രത്യേക വിസകൾ തന്നെ കൈവശപ്പെടുത്തണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നൂറാം വാർഷിക വേളയിൽ നടപ്പിലാക്കുന്ന ഈ കരാർ, ടൂറിസം, സാമ്പത്തിക മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

