ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമായിരുന്ന സേവനങ്ങൾ ഘട്ടംഘട്ടമായി പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളിലേക്ക് മാറ്റാൻ Google നീക്കം ശക്തമാക്കുന്നു. 2026 ഫെബ്രുവരി 12-ന് ഗൂഗിൾ ഡോക്സിൽ പ്രഖ്യാപിച്ച പുതിയ Gemini പവേർഡ് Audio Summaries ഫീച്ചർ ഈ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
രേഖകളുടെ സംഗ്രഹം ശബ്ദരൂപത്തിൽ നൽകുന്ന സാങ്കേതികവിദ്യയാണ് Audio Summaries. ഉപയോക്താക്കൾക്ക് ശബ്ദ വേഗതയും ശബ്ദ ശൈലിയും ക്രമീകരിക്കാൻ ഇതിൽ സൗകര്യമുണ്ട്.
എന്നാൽ ഈ ഫീച്ചർ നിർദ്ദിഷ്ട പണമടച്ചുള്ള പ്ലാനുകളിൽ മാത്രമാണ് ലഭ്യമാകുക.
Business Standard and Plus, Enterprise Standard and Plus, Google AI Ultra for Business add-on, Google AI Pro for Education add-on, Google AI Pro and Ultra എന്നിവ ഉപയോഗിക്കുന്നവർക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിൽ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമായ Google AI Pro സബ്സ്ക്രിപ്ഷന് പ്രതിമാസം $19.99 ആണ് നിരക്ക്.
2012 കാലഘട്ടത്തിൽ തത്സമയ സഹകരണ (real-time collaboration) സൗകര്യങ്ങളോടെ എത്തിയ ഗൂഗിൾ ഡോക്സ്, Microsoft Word, OpenOffice തുടങ്ങിയ സോഫ്റ്റ്വെയറുകളിൽ നിന്ന് വേറിട്ടുനിന്ന് വലിയ ജനപ്രീതി നേടിയിരുന്നു. എന്നാൽ ഗൂഗിൾ കൃത്രിമബുദ്ധി സാങ്കേതികവിദ്യയായ Gemini അവതരിപ്പിച്ചതോടെ ആപ്പുകളുടെ സവിശേഷതകൾ സൗജന്യ പ്ലാനുകളിലും പണമടച്ചുള്ള പ്ലാനുകളിലുമായി വിഭജിക്കപ്പെടുകയാണ്.
YouTube സേവനങ്ങളിൽ YouTube Premium വർദ്ധിപ്പിക്കാൻ പരസ്യങ്ങളുടെ ദൈർഘ്യം കൂട്ടിയതിന് സമാനമായ രീതി ഗൂഗിൾ ഓഫീസ് ആപ്പുകളിലും സ്വീകരിച്ചേക്കാമെന്ന് ആശങ്ക ഉയരുന്നുണ്ട്. ടെംപ്ലേറ്റുകൾ, തർജ്ജമ സംവിധാനങ്ങൾ, ഓഫ്ലൈൻ ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഭാവിയിൽ പണമടച്ചുള്ള പ്ലാനുകളിലേക്ക് മാറ്റിയേക്കാം.
നിലവിൽ ChatGPT, Proton VPN തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾക്കായി ഉപയോക്താക്കൾ പണം ചെലവഴിക്കുന്നുണ്ടെങ്കിലും, ദിനംപ്രതി ആവശ്യമായി വരുന്ന ഓഫീസ് ടൂളുകൾ പേവാളിന് പിന്നിലാകുന്നത് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

