തിരുവനന്തപുരം: വിവാദമായ സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികളിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഇഡി ഇതുവരെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതികരണം വിലകുറഞ്ഞതാണെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിപക്ഷ സ്ഥാനം നിലനിർത്തുന്നതിനും പാർട്ടി പ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാനുമാണ് റിയാസ് ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയുടെ കൈവശമുള്ള ഔദ്യോഗിക കത്തിൽ അതീവ ഗൗരവകരമായ കണ്ടെത്തലുകളാണുള്ളത്. ഈ കത്തുകളും അനുബന്ധ തെളിവുകളും പരസ്യപ്പെടുത്താൻ തയ്യാറാകണം.
നിലവിൽ പുറത്തുവന്നിട്ടുള്ളത് ഒരു വലിയ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

