കണ്ണൂർ പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പൊലീസ് പ്രതിചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ.
ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ.
ആരതി എന്നിവരെയാണ് പുതുതായി കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തുടർനടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ.
അഞ്ജലിയെ സംഭവത്തിൽ നേരത്തെ തന്നെ പ്രതിചേർത്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 10-നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായതിനെ തുടർന്ന് കുട്ടി മരണമടഞ്ഞത്.
എന്നാൽ കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി കുടുംബം ആരോഗ്യമന്ത്രി കെ.
മുരളീധരനെ നേരിൽ കണ്ട് പരാതിയും സമർപ്പിച്ചിരുന്നു. സംസ്ഥാനതല വിദഗ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ വൈകാൻ കാരണമെന്നായിരുന്നു പയ്യന്നൂർ പൊലീസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

