തിരുവനന്തപുരം: കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിയമനം നൽകിയതായി വിവാദം. സീമാറ്റിൽ റിസർച്ച് ഓഫീസർ തസ്തികയിലാണ് ഷാനി ഷെഫീറിന് ജോലി ലഭിച്ചിരിക്കുന്നത്.
ഔദ്യോഗികമായി പരസ്യമായ അപേക്ഷ ക്ഷണിക്കാതെ, നേരിട്ട് ബയോഡേറ്റ വാങ്ങി നിയമനം നടത്തിയെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് 40,000 രൂപയാണ് പ്രതിമാസ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ, തസ്തികയിൽ ഒഴിവ് വന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ ബയോഡേറ്റ ലഭിക്കുകയായിരുന്നുവെന്നും, തുടർന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നുമാണ് സീമാറ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

