ഉത്തര മലബാറിലെ സർക്കാർ ഓഫിസുകളിലെ ഏക അംബാസഡർ വിന്റേജ് കാർ ഒടുവിൽ കലക്ടറേറ്റിലെ വാഹന വിശ്രമ കേന്ദ്രത്തിലേക്ക് യാത്രയായി. കോഴിക്കോട് മേഖല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ 15 വർഷം മുൻപ് അനുവദിച്ച വാഹനമാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സേവനം അവസാനിപ്പിച്ചത്.
ഈ കാറിന്റെ വിടവാങ്ങൽ യാത്ര സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് കാറിന്റെ കാലാവധി അവസാനിച്ചെന്ന ആർടിഒയുടെ സന്ദേശം ജില്ലാ ഓഫിസറുടെ ഫോണിൽ എത്തിയതോടെയാണ് മാറ്റങ്ങളില്ലാത്ത ചരിത്രത്തിലേക്ക് ഈ വാഹനം വഴിമാറുന്നത്.
തുടർന്ന് കാറിന്റെ താക്കോലുമായി ഡ്രൈവർ സരിൻ മുരളി കലക്ടറേറ്റിന്റെ മുൻവശത്ത് പ്രൗഢിയോടെ നിലകൊണ്ട വാഹനത്തിനടുത്തേക്ക് എത്തുകയായിരുന്നു.
പ്രത്യേകമായി കഴുകി മിനുക്കിയ ശേഷം കാർ സ്റ്റാർട്ട് ചെയ്ത് കലക്ടറേറ്റിൽ നിന്നും അവസാന യാത്രയായി ഇറങ്ങി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ കാറുമായി യാത്ര ചെയ്യുമ്പോൾ, വഴിയരികിൽ നിർത്തിയിടുമ്പോൾ പോലും നിരവധി പേർ ഇതിനൊപ്പം സെൽഫിയെടുക്കുന്നത് പതിവായിരുന്നുവെന്ന് പിആർഡി ഓഫിസർ കെ.മുഹമ്മദ് വ്യക്തമാക്കി.
വാഹനത്തിന്റെ മനോഹരമായ രൂപഭംഗിയും പ്രവർത്തനക്ഷമതയും കണ്ട് പലരും ലക്ഷക്കണക്കിന് രൂപ വില പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു. കാറിന്റെ ഈ മടക്കയാത്രയുടെ ദൃശ്യങ്ങൾ പിആർഡി ഫൊട്ടോഗ്രഫർ കെ.വി.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ക്യാമറയിൽ പകർത്തി ഓർമകളിൽ സൂക്ഷിക്കുകയും ചെയ്തു.
സർക്കാർ വാഹനങ്ങളുടെ കാലാവധി പൂർത്തിയായാൽ പുതിയ സർക്കുലർ പ്രകാരം പെർമിറ്റ് പുതുക്കാൻ വ്യവസ്ഥയുണ്ട്. ഇതിനായി വാഹനം ഉപയോഗിക്കുന്ന വകുപ്പ് ആർടിഒ ഓഫിസിൽ അപേക്ഷ നൽകണം.
തുടർന്ന് വാഹനം പരിശോധಿಸಿ സർവീസ് തുടരുന്നതിന് ഫിറ്റ്നസ് ഉണ്ടെങ്കിൽ അഞ്ച് വർഷം കൂടി അനുമതി നൽകാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഓഫിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

