ആലപ്പുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. വൻതോതിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ (26) ആണ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 5.298 ഗ്രാം എംഡിഎംഎ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ശരത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ജയകുമാർ, പ്രിവന്റീവ് ഓഫിസർ എസ്.ശ്രീജ, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ.ജയേഷ്, എസ്.ജിനു, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി.എ.അൻഷാദ്, വി.പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

