കോഴിക്കോട്∙ വാക്കറൂ ടൈറ്റിൽ സ്പോൺസറാകുന്ന വാക്കറൂ കോഴിക്കോട് വാക്കത്തോൺ വരുന്ന സെപ്റ്റംബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്നതാണ്. 5, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഈ വാക്കത്തോൺ അരങ്ങേറുന്നത്.
താൽപ്പര്യമുള്ളവർക്ക് റജിസ്ട്രേഷനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇതിന് പുറമെ, വിവിധ സ്ഥാപനങ്ങൾക്കായി പ്രത്യേക ഡിസ്കൗണ്ടോടുകൂടിയ ബൾക്ക് റജിസ്ട്രേഷൻ സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ കൂട്ടായ്മയിൽ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് പ്രീമിയം വാക്കത്തോൺ ടീ ഷർട്ട്, ഫിനിഷർ മെഡൽ, ഇ-സർട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം റീഫ്രഷ്മെന്റ്സ്, ഹൈഡ്രേഷൻ സപ്പോർട്ട് എന്നിവയും ലഭ്യമാക്കുന്നതാണ്. ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തി പ്രത്യേക മെഡിക്കൽ ടീമിന്റെയും സന്നദ്ധ സേവകരുടെയും സേവനവും ഉണ്ടായിരിക്കും.
ഈ വാക്കത്തോണിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു നിർണ്ണായക പങ്ക്, ചലനപരിമിതിയുള്ള കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായി സിആർസി കോഴിക്കോട് നിർമ്മിക്കുന്ന സെൻസറി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വമ്പിച്ച ജനകീയ മുന്നേറ്റത്തിലെ ഓരോ ചുവടും ആ കൊച്ചുകൂട്ടുകാരുടെ മുഖത്തെ പുഞ്ചിരിയിലേക്ക് വഴിതെളിക്കുന്നതായി മാറും.
ഈ പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ +91 86064 63444 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

