ബെംഗളൂരു നഗരത്തിലെ യുബി സിറ്റി മാളിലെ പതിനാറാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൈ ലോഞ്ച് എന്ന പ്രമുഖ പബ്ബിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 132 കിലോഗ്രാം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. അശോക് നഗറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഈ ഭക്ഷണശാല ഉദ്യോഗസ്ഥർ അടപ്പിച്ചു. പരിശോധനയിൽ കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ചിക്കനും ബീഫും കണ്ടെത്തി.
കൂടാതെ ഉപയോഗശൂന്യമായ വെജിറ്റബിൾ കട്ലെറ്റുകൾ, പഴകിയ പാലും പാൽ ഉൽപ്പന്നങ്ങളും, വിവിധ സോസുകൾ, മീൻ, കൂൺ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 70 കിലോഗ്രാം പഴകിയ സോയ സോസും, നിരവധി തവണ പുനരുപയോഗിച്ചതായി കണ്ടെത്തിയ 15 ലിറ്റർ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു.
ആറ് കിലോഗ്രാം പഴകിയ വെജിറ്റബിൾ കട്ലെറ്റും കണ്ടെടുത്തവയിൽപെടുന്നു. ഇതിനുപുറമേ, നഗരത്തിലെ മറ്റ് പ്രമുഖ ഭക്ഷണശാലകളിലും പരിശോധനകൾ നടത്തി.
റോയൽ ചെയിൻ ഹോട്ടലിൽ നിന്ന് 50 കിലോ താറാവ് ഇറച്ചിയും അഞ്ച് കിലോ മീനും പഴകിയ നിലയിൽ കണ്ടെത്തി. മദ്രാസ് കിച്ചൺ എന്ന സ്ഥാപനത്തിൽ നിന്ന് അഞ്ച് കിലോ ഗ്രീൻപീസും, ടെസ്കോൺ ഹോട്ടലിൽ നിന്ന് അഞ്ച് കിലോ കൂണും പിടിച്ചെടുത്തു.
സെൻചേസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ മീനും പൂപ്പൽ ബാധിച്ച കേക്കുകളും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളുടെയും സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പരിശോധനയിൽ പഴകിയ ജ്യൂസുകളും കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

