ഉസ്ബകിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പെൺകുട്ടിയുടെ വസതിയിലെത്തി മാതാപിതാക്കളെ നേരിൽ കണ്ട
ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രതിയെ വെറുതെ വിടില്ലെന്നും കുടുംബത്തിന് മന്ത്രി ഉറപ്പുനൽകി.
ഈ കേസിൽ മലപ്പുറം സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനം നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
സദറുൽ അനം സാവരിയയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രണയം നടിച്ച് യുവതിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

