പാലക്കാട് ജില്ലയിലെ വാടാനംകുറുശിയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്.
സംഭവത്തിൽ ഗുരുതരാവസ്ഥയിലായ 76 കാരനായ ഭർത്താവ് ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ദമ്പതികളെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഇവരോടൊപ്പം താമസിക്കുന്ന മകൻ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുഷ്പലതയുടെ ജീവൻ രക്ഷിക്കാനായില്ല. ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തുനിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

