ഗോളതലത്തിൽ നിരൂപക പ്രശംസയും വൻ പ്രേക്ഷക സ്വീകാര്യതയും നേടിയ സൂപ്പർ ഹിറ്റ് ചിത്രം ‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം സംവിധായകൻ മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചലച്ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. യുവതാരം നസ്ലൻ നായകനാകുന്ന ഈ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അനന്തുവും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അവസാന വാരമാണ് നടന്നത്. ചിത്രത്തിൽ നസ്ലനൊപ്പം സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുണ്ട്.
ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം ‘അതിരടി’ക്ക് ശേഷം വലിയൊരു നിര ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന ’40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് ഈ ബാനറിൽ നിർമ്മിക്കുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.
തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ മികച്ച പ്രതികരണങ്ങൾ നേടിയ മധു സി നാരായണനും, നിലവിൽ മലയാള സിനിമയിൽ വലിയ ജനപ്രീതി നേടി മുന്നേറുന്ന നസ്ലനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ പിആർഒ ഒപ്പം മാർക്കറ്റിങ് ചുമതലകൾ നിർവഹിക്കുന്നത് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

