ഔദ്യോഗിക വാഹനം ജപ്തി ചെയ്തതിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തഹസിൽദാർ തിരഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ.
ജോർജ് ആണ് അഞ്ച് ദിവസത്തോളം ഔദ്യോഗിക വാഹനത്തിന് പകരം ടിപ്പർ ലോറി ഉപയോഗിച്ചത്. ചെങ്ങന്നൂർ – ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള കേസിൽ, തഹസിൽദാരുടെ ഔദ്യോഗിക ജീപ്പും ഓഫിസും രണ്ട് ആഴ്ച മുൻപ് ജപ്തി ചെയ്തിരുന്നു.
പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് തിരുവല്ല സബ് കോടതി ജപ്തിക്ക് ഉത്തരവിട്ടത്. അന്ന് ഭൂമി ഏറ്റെടുത്തു നൽകിയ റവന്യൂ വകുപ്പിന്റെ ഓഫിസിലെ ഉപകരണങ്ങളും ജപ്തിയുടെ ഭാഗമായി നടപടി നേരിട്ടിരുന്നു.
തുടർന്ന് ഔദ്യോഗിക വാഹനം ഇല്ലാതായതോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തഹസിൽദാർ ടിപ്പർ ലോറിയിൽ യാത്ര ചെയ്തത്. പ്രദേശത്ത് വെള്ളമിറങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ ഇന്നലെയോടെ ടിപ്പർ ലോറിയിലെ യാത്ര അവസാനിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

