കേരളത്തിലെ മലയോര-തീരദേശ മേഖലകളിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് കാലവർഷത്തിലെ സാധാരണ പ്രതിഭാസമല്ലെന്ന് വിലയിരുത്തൽ. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് നിലവിൽ കാറ്റ് വീശുന്നത്.
സാധാരണ ജൂൺ മാസത്തിൽ അനുഭവപ്പെടുന്നതിനെക്കാൾ ഇരട്ടി വേഗതയാണിത്. കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം നടത്തിയ പഠനപ്രകാരം, നാല് പ്രധാന സമുദ്ര-അന്തരീക്ഷ വ്യതിയാനങ്ങളാണ് ഈ അസാധാരണ കാറ്റിന് പിന്നിൽ.
ഈ സാഹചര്യം പരമ്പരാഗത മത്സ്യബന്ധന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂൺ മാസത്തിന്റെ അവസാന പകുതിയിൽ മാത്രം 10 ദിവസമാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയത്.
വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. പി.
വിജയകുമാർ (കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം) മുന്നറിയിപ്പ് നൽകുന്നു. മറുഭാഗത്ത്, കർക്കടക മാസം അടുത്തെത്തിയിട്ടും സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ച രീതിയിൽ കനക്കാത്തത് ആശങ്കയാകുന്നു.
ജൂണിൽ മഴയിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് സംസ്ഥാനത്തുടനീളം വരണ്ട
അന്തരീക്ഷം സംജാതമാകാൻ കാരണം. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസമാണ് കാറ്റിന്റെ ഗതിയെ സ്വാധീനിക്കുന്നത്.
വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ സ്ഥിതി അതീവ ഗൗരവകരമാണ്. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടില്ലെങ്കിൽ സംസ്ഥാനം രൂക്ഷമായ വരൾച്ചാ ഭീഷണിയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മഴ കുറവായത് പച്ചക്കറി ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്, ഇത് വിപണിയിൽ വിലക്കയറ്റത്തിന് വഴിവെക്കും. ജൂണിൽ സംസ്ഥാനത്ത് 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ശരാശരിയെക്കാൾ 19 ശതമാനത്തിൽ കൂടുതൽ കുറവ് രേഖപ്പെടുത്തിയാൽ അത് അസാധാരണമായാണ് കണക്കാക്കുന്നത്; നിലവിൽ കേരളത്തിൽ മഴക്കുറവ് 20 ശതമാനത്തിലധികമാണ്. വൈദ്യുതി ഉൽപാദനം, ശുദ്ധജല വിതരണം, കാർഷിക മേഖല, സാമ്പത്തിക രംഗം എന്നിവയ്ക്ക് വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമാണ്.
വടക്കൻ കേരളത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ നേരിയ മഴമാത്രമാണ് നിലവിൽ ഏക ആശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

