ആലുവ ചൊവ്വരയിലെ കെഎംഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സംസ്കൃത സർവകലാശാല പ്രഫസർ– ഇൻ– ചാർജ് ഓഫ് എക്സാമിനേഷൻ ഡോ.
വി.കെ.ഭവാനി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ, മൂല്യാധിഷ്ഠിത പഠനത്തിന്റെ പ്രസക്തി, വിദ്യാർഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനം എന്നിവയെക്കുറിച്ച് ഡോ.
വി.കെ.ഭവാനി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.
മഹിം ഇബ്രാഹിം, കോളജ് ചെയർമാൻ ഡോ. എ.എം.അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു.
കോളജ് മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, നവാഗതരായ വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

