എറണാകുളം ഏലൂരിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ദാരുണ സംഭവത്തിൽ യുവാവ് മരണപ്പെട്ടു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് ദാരുണമായി അന്ത്യശ്വാസം വലിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. കുടുംബവഴക്കിന്റെ തുർന്നുള്ള രോഷത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെ പ്രവീണിന്റെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കൈ മുറിഞ്ഞ് അമിതമായി രക്തം വാർന്നതിനെ തുടർന്ന് ഇദ്ദേഹം കുളിമുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചു സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഭാര്യ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ ഏലൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രവീണിനെ ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ജീവൻ രക്ഷിക്കാനായില്ല.
തുടർനടപടികളുടെ ഭാഗമായി പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഷിംനയാണ് പരേതനായ പ്രവീണിന്റെ ഭാര്യ.
ആൻഡ്രിയ, അജോയ് എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

