ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ അജീഷിന്റെ ഉടമസ്ഥതയിലുള്ള ജെസിബി അഞ്ച് വർഷമായി വനം വകുപ്പ് കസ്റ്റഡിയിൽ വെച്ചിരിക്കുന്ന സംഭവത്തിൽ, വനം മന്ത്രി ഷിബു ബേബി ജോൺ അടിയന്തരമായി റിപ്പോർട്ട് തേടി. സംഭവത്തിൽ ഉചിതമായ വിശദീകരണം നൽകാൻ ഡിഎഫ്ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.
റിപ്പോർട്ട് ലഭ്യമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിസർവ് ഫോറസ്റ്റിൽ അതിക്രമിച്ച് കടന്നുവെന്നാരോപിച്ച് അഞ്ച് വർഷം മുൻപാണ് വനം വകുപ്പ് ഈ വാഹനം പിടിച്ചെടുത്തത്.
ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന ജെസിബി ദീർഘകാലമായി വെളിയിൽ കിടന്ന് നശിച്ച അവസ്ഥയിലാണുള്ളത്. ഉപജീവനമാർഗ്ഗമായ വാഹനം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത മാനസിക പ്രയാസത്തിലാണെന്ന് അജീഷ് പ്രതികരിച്ചു.
“ആറ്റ് നോറ്റ് എടുത്ത വണ്ടിയാണ്. ഇപ്പോള്‍ അത് കാണാന്‍ വയ്യ” എന്ന് അജീഷ് മാധ്യമങ്ങളോട് പറഞ്ഞു.
നിവർത്തികേട് കൊണ്ടാണ് താൻ ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം തുരുമ്പെടുത്ത് നശിച്ച സാഹചര്യത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഉടമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

